MARANGATTUPILLY / സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരകാലത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനം നടത്തിയിരുന്ന ഈ നാട്ടുകാരനായ ഡേവിഡ്‌ മഹാപിള്ള, പ്രൊഫസര്‍ കെ. എം. ചാണ്ടി എന്നിവര്‍ പാലായിലായിരുന്നു താമസം. ഇവരുമായുള്ള സമ്പര്‍ക്കത്തില്‍ മരങ്ങാട്ടുപിള്ളിയില്‍ സ്വാതന്ത്ര്യസന്ദേശം പ്രചരിപ്പിച്ച ശ്രീ. എം. എം. കുര്യന്‍ മറ്റത്തുമാനാല്‍, ടി. ജോണ്‍ പുളുക്കിയില്‍, ശ്രീ. പി. ആര്‍. അച്ചുതന്‍ ഇടപ്പാട്ടുപടവില്‍ എന്നിവര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകരായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ശ്രീ. കെ. എന്‍. ഗോപാലന്‍ നായര്‍ കൊള്ളിയാന്‍ കുന്നേല്‍, ശ്രീ. എന്‍. ടി. ശങ്കരന്‍ നായര്‍ അന്തനാട്ട്‌, ശ്രീ. പി. കെ. മാധവന്‍ പൈക്കാട്ടില്‍, ശ്രീ. പി.ജെ. ജോസഫ്‌ കോയിക്കല്‍, ശ്രീ. എം. എസ്‌. മാത്യു മേലേടം, ശ്രീ. എന്‍. വി. ജോസഫ്‌, നാരകത്തുങ്കല്‍ എന്നിവര്‍ സജീവ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായിരുന്നു. ഇടതുപക്ഷ ചിന്താഗതിക്കാരായ സി. എന്‍. കരുണാകരന്‍ നായര്‍ ചെറുവള്ളില്‍, ടി.എന്‍. കൃഷ്‌ണന്‍ നമ്പൂതിരി തോട്ടം ഇ, ഇ.എന്‍. ബാലകൃഷ്‌ണമാരാര്‍ പാലയ്‌ക്കാട്ടുമല എന്നിവര്‍ക്കും, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെയും ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനങ്ങളുടെയും നേതാവായി മാറിയ ശ്രീ. എന്‍.വി. ജോസഫിനും 1954 ലെ എ.ഐ.ടി.യു.സി. സമരത്തില്‍ മര്‍ദ്ദനമേല്‌ക്കുകയുണ്ടായി. ശ്രീ. കെ. എന്‍. ഗോപാലന്‍ നായര്‍ കൊള്ളിയാനാ ല്‍ എന്ന വ്യക്തിക്ക്‌ സ്വാതന്ത്ര്യസമരത്തി ല്‍ മര്‍ദ്ദനമേറ്റു.

Back to TOP