MARANGATTUPILLY MAP

MARANGATTUPILLY / അടിസ്ഥാന വിവരം

മരങ്ങാട്ടുപള്ളി ഗ്രാമ പഞ്ചായത്ത്‌
അടിസ്ഥാന വിവരം

ഗ്രാമ പഞ്ചായത്ത്‌ രൂപീകരിച്ച തീയതി/വര്‍ഷം 1508/1953
ജില്ല : കോട്ടയം
ബ്ലോക്ക്‌ : ഉഴവൂര്‍
വിസ്‌തീര്‍ണ്ണം : 37.58

വാര്‍ഡുകളുടെ എണ്ണം : 13

ജനസംഖ്യ : 21219
പുരുഷന്‍മാര്‍ : 10654
സ്‌ത്രീകള്‍ : 10565
ജനസാന്ദ്രത : 565
സ്‌ത്രീ - പുരുഷ അനുപാതം : 992
മൊത്തം സാക്ഷരത : 96
സാക്ഷരത (പുരുഷന്‍മാര്‍) : 97
സാക്ഷരത (സ്‌ത്രീകള്‍) : 94


ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പേര്‌ : ജോണ്‍സണ്‍ ജോസഫ്‌
ഫോണ്‍ (ആപ്പീസ്‌) : 04822 251037
ഫോണ്‍ : 9447403861

വില്ലേജ്‌ :

1 കുറിച്ചിത്താനം
2 ഇലക്കാട്‌(ഭാഗികം)
3 മോനിപ്പിള്ളി(ഭാഗികം)

താലൂക്ക്‌ : മീനച്ചില്‍
അസംബ്ലി മണ്ഡലം : പാലാ
പാര്‍ലിമെന്റ്‌ മണ്ഡലം : മൂവാറ്റുപുഴ

അതിരുകള്‍

വടക്ക്‌ - ഉഴവൂര്‍ പഞ്ചായത്ത്‌
കിഴക്ക്‌ - കരൂര്‍ പഞ്ചായത്ത്‌
തെക്ക്‌ - മുത്തോലി, കടപ്ലംമറ്റം പഞ്ചായത്ത്‌
പടിഞ്ഞാറ്‌ - കുറവിലക്കാട്‌ - ഞീഴൂര്‍ പഞ്ചായത്ത്‌

ഭൂപ്രകൃതി

ഇടവിട്ടിടവിട്ട്‌ ചെറുകുന്നുകളും, നീരൊഴുക്കുകളും, സമതലങ്ങളും, നെല്‍പ്പാടങ്ങളും നിറഞ്ഞതാണ്‌ ഈ പ്രദേശം.

MARANGATTUPILLY /ചരിത്രം

ചരിത്രം

ഏതാണ്ട്‌ എ.ഡി 1000-ാം മാണ്ടിനടുത്ത്‌ ഇന്നത്തെ പരിഷ്‌കൃത ജനതയുടെ പൂര്‍വികര്‍ ഇവിടങ്ങളില്‍ കുടിപാര്‍പ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. വടക്കുംകൂര്‍ രാജാക്കന്മ
ാരുടെ ഭരണത്തിന്‍ കീഴലായിരുന്നു ഈ നാട്‌. 925-ല്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ കുലശേഖരപെരുമാള്‍ എന്ന വേണാട്ടു രാജാവ്‌ വടക്കുംകൂര്‍ കീഴടക്കി തിരുവിതാംകൂറിനോടു ചേര്‍ത്തു.അതോടെ നമ്മള്‍ തിരുവിതാംകൂറുകാരായി. വടക്കുംകൂര്‍ രാജാവ്‌ സാമൂതിരിയുടെ രാജ്യത്തിലഭയം തേടുകയും ചെയ്‌തു. ആണ്ടൂര്‍ പള്ളി പള്ളിപ്പുറം കുടുംബത്തില്‍ നിന്നും വടക്കും കൂര്‍ രാജാക്കന്മാാരെ സേവിച്ചിരുന്ന ചില മന്ത്രിമാര്‍ ഉണ്ടായിരുന്നു. പതിനഞ്ച്‌ പതിനാറ്‌ നൂറ്റാണ്ടുകളില്‍ സമീപ പഞ്ചായത്തുകളില്‍ നിന്നും കൃഷിഭൂമി അന്വേഷിച്ച്‌ എത്തിയവര്‍ ഈ പഞ്ചായത്തില്‍ കുടിയേറിപ്പാര്‍ത്തു. ഇവരില്‍ ഭൂരിഭാഗവും ക്രിസ്‌ത്യാനികളായിരുന്നു.

MARANGATTUPILLY / സ്ഥലനാമോല്‍പത്തി

സ്ഥലനാമോല്‍പത്തി

മരവും കാടും നിറഞ്ഞ പ്രദേശത്തെ `മരങ്കാട്ടുപിള്ളി` എന്നു വിളിച്ചു; പിന്നീട്‌ മരങ്ങാട്ടു പിള്ളിയായി രൂപാന്തരപ്പെട്ടു.പഞ്ചായത്തിന്റെ ആദ്യനാമം ഇലക്കാട്‌ എന്നായിരുന്നു. ഇലയെന്നാ ല്‍ ഭൂമിയെന്നും, പശുവെന്നും അര്‍ഥമുണ്ട്‌. കാട്‌-വനം കാടുപിടിച്ചു കിടന്ന ഭൂമിയെന്നോ, നിബിഡമായ പച്ചിലക്കാടെന്നോ, പശുക്കള്‍ മേഞ്ഞുനടന്ന പു ല്‍ക്കാടെന്നോ ഒക്കെ ആകാം ഇല+കാട്‌ = ഇലക്കാട്‌

MARANGATTUPILLY / സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരകാലത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനം നടത്തിയിരുന്ന ഈ നാട്ടുകാരനായ ഡേവിഡ്‌ മഹാപിള്ള, പ്രൊഫസര്‍ കെ. എം. ചാണ്ടി എന്നിവര്‍ പാലായിലായിരുന്നു താമസം. ഇവരുമായുള്ള സമ്പര്‍ക്കത്തില്‍ മരങ്ങാട്ടുപിള്ളിയില്‍ സ്വാതന്ത്ര്യസന്ദേശം പ്രചരിപ്പിച്ച ശ്രീ. എം. എം. കുര്യന്‍ മറ്റത്തുമാനാല്‍, ടി. ജോണ്‍ പുളുക്കിയില്‍, ശ്രീ. പി. ആര്‍. അച്ചുതന്‍ ഇടപ്പാട്ടുപടവില്‍ എന്നിവര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകരായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ശ്രീ. കെ. എന്‍. ഗോപാലന്‍ നായര്‍ കൊള്ളിയാന്‍ കുന്നേല്‍, ശ്രീ. എന്‍. ടി. ശങ്കരന്‍ നായര്‍ അന്തനാട്ട്‌, ശ്രീ. പി. കെ. മാധവന്‍ പൈക്കാട്ടില്‍, ശ്രീ. പി.ജെ. ജോസഫ്‌ കോയിക്കല്‍, ശ്രീ. എം. എസ്‌. മാത്യു മേലേടം, ശ്രീ. എന്‍. വി. ജോസഫ്‌, നാരകത്തുങ്കല്‍ എന്നിവര്‍ സജീവ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായിരുന്നു. ഇടതുപക്ഷ ചിന്താഗതിക്കാരായ സി. എന്‍. കരുണാകരന്‍ നായര്‍ ചെറുവള്ളില്‍, ടി.എന്‍. കൃഷ്‌ണന്‍ നമ്പൂതിരി തോട്ടം ഇ, ഇ.എന്‍. ബാലകൃഷ്‌ണമാരാര്‍ പാലയ്‌ക്കാട്ടുമല എന്നിവര്‍ക്കും, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെയും ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനങ്ങളുടെയും നേതാവായി മാറിയ ശ്രീ. എന്‍.വി. ജോസഫിനും 1954 ലെ എ.ഐ.ടി.യു.സി. സമരത്തില്‍ മര്‍ദ്ദനമേല്‌ക്കുകയുണ്ടായി. ശ്രീ. കെ. എന്‍. ഗോപാലന്‍ നായര്‍ കൊള്ളിയാനാ ല്‍ എന്ന വ്യക്തിക്ക്‌ സ്വാതന്ത്ര്യസമരത്തി ല്‍ മര്‍ദ്ദനമേറ്റു.

MARANGATTUPILLY / പ്രധാന വ്യക്തികള്‍


പ്രധാന വ്യക്തികള്‍

1. കേരള മന്ത്രിസഭയിലെ റവന്യൂ നിയമവകുപ്പുമന്ത്രി ശ്രീ. കെ. എം. മാണിയുടെ ജന്മനാടാണു മരങ്ങാട്ടുപള്ളി.
2. കുടുംബശ്രീ അയല്‍ക്കൂട്ടം പ്രസ്ഥാനത്തിന്റെ സംസ്ഥാന റീജിയണല്‍ ഡയറക്‌ടര്‍ ശ്രീ. ടി.കെ. ജോസ്‌ ഐ.എ.എസ്‌ എളളങ്കിയില്‍ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്‌.
3. സിനിമാനടന്‍ ബാബുനമ്പൂതിരി,
4.ജയിംസ്‌ കൊട്ടാരം ,
5.സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവ്‌ ശ്രീ. കെ. എസ്‌. നമ്പൂതിരി

MARANGATTUPILLY / സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍

സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍

1885- ല്‍ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായ മണ്ണയ്‌ക്കനാട്‌ ഗവ: യു.പി. സ്‌കൂള്‍ സ്ഥാപിച്ചു.
1912 ല്‍ ഗവ. എല്‍.പി.എസ്‌. പാവയ്‌ക്കല്‍, ഗവ. എല്‍.പി.എസ്‌ ആണ്ടൂര്‍
1921 ല്‍ സെന്റ്‌ തോമസ്‌ എല്‍.പി.എസ്‌. മരങ്ങാട്ടുപിള്ളി,
1952 സെന്റ്‌ തോമസ്‌ എച്ച്‌.എസ്‌. മരങ്ങാട്ടുപിള്ളി,
1920 ല്‍ എല്‍.പി.എസ്‌. പാലയ്‌ക്കാട്ടുമല,
1916 ല്‍ സാന്താക്രൂസ്‌ എല്‍.പി.എസ്‌. നാടികുന്ന്‌,
1913 ല്‍ കെ.ആര്‍.എന്‍. എല്‍.പി.എസ്‌. കുറിച്ചിന്താനം,
1946 ല്‍ കുറിച്ചിന്താനം ഹൈസ്‌കൂള്‍,
1995 ല്‍ എസ്‌.കെ.വി.എച്ച്‌.എസ്‌.എസ്‌. കുറിച്ചിന്താനം,
1993 ല്‍ ലേബര്‍ ഇന്‍ഡ്യ ഗുരുകുലം പബ്ലിക്‌ സ്‌കൂള്‍ എന്നിവ സ്ഥാപിക്കപ്പെട്ടു.

ലൈബ്രറികള്‍

1. 1948 - നാഷണല്‍ ലൈബ്രറി ആന്റ്‌ റീഡിംഗ്‌ റൂം മരങ്ങാട്ടുപിള്ളി.
2. 1949 - പി. ശിവരാമപിള്ള മെമ്മോറിയല്‍ പീപ്പിള്‍സ്‌ ലൈബ്രറി കുറിച്ചിത്താനം.

MARANGATTUPILLY / വാണിജ്യ-ഗതാഗത പ്രാധാന്യം

വാണിജ്യ-ഗതാഗത പ്രാധാന്യം

കടപ്ലാമറ്റം വഴി കിടങ്ങൂര്‍, ചേര്‍പ്പുങ്കല്‍ ഭാഗത്തേക്കും കുറിച്ചിത്താനം വഴി ഉഴവൂര്‍, കൂത്താട്ടുകുളം ഭാഗത്തേക്കും പോകുന്ന റോഡാണ്‌ പഞ്ചായത്തിലെ ആദ്യ പൊതു റോഡ്‌. പഞ്ചായത്തിന്റെ വടക്കു പടിഞ്ഞാറതിര്‍ത്തി ഗ്രാമമായ കുര്യനാടു വഴി കടന്നു പോകുന്ന എം.സി. റോഡിലൂടെ ആദ്യവും പിന്നീട്‌ പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടിയുള്ള കോഴാ-പാലാ റോഡുവഴിയും (1930) ബസ്‌ സര്‍വീസ്‌ ആരംഭിച്ചു.

MARANGATTUPILLY / പഞ്ചായത്ത്‌ രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

പഞ്ചായത്ത്‌ രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

1950-ലെ തിരുവിതാംകൂര്‍-കൊച്ചി പഞ്ചായത്ത്‌ ആക്‌ടിനു വിധേയമായി ഇന്നത്തെ മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ പൂര്‍വ്വരൂപമായ `ഇലയ്‌ക്കാട്‌` പഞ്ചായത്ത്‌ 15.8.1953 ല്‍ രൂപംകൊണ്ടു. ആദ്യ പ്രസിഡന്റ്‌ ശ്രീ. പി. ജെ. തോമസ്‌ പെട്ടയ്‌ക്കാട്ട്‌ ആയിരുന്നു. 17.8.1979 ല്‍ ഇലയ്‌ക്കാട്‌ പഞ്ചായത്ത്‌, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം എന്നീ രണ്ടു പഞ്ചായത്തുകളായി പ്രവര്‍ത്തനം ആരംഭിച്ചു എങ്കിലും 8.11.1983 ലാണ്‌ മരങ്ങാട്ടുപിള്ളി പഞ്ചായത്ത്‌ എന്ന പേര്‌ നിലവില്‍ വന്നത്‌. മരങ്ങാട്ടുപിളളി പള്ളിയില്‍ നിന്നും സംഭാവനയായി ലഭിച്ച 25 സെന്റ്‌ സ്ഥലത്ത്‌ നിര്‍മ്മിച്ച പഞ്ചായത്ത്‌ ആഫീസ്‌ കെട്ടിടത്തില്‍ 1.11.1956 മുതല്‍ ആഫീസ്‌ പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോഴത്തെ കെട്ടിടത്തില്‍ 10.2.1980 മുതല്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ പഞ്ചായത്തില്‍ പതിനൊന്നു വാര്‍ഡുകള്‍ ഉണ്ട്‌്‌. ആറാമത്‌ ഭരണസമിതിയാണ്‌ നിലവിലുള്ളത്‌. ഇപ്പോഴത്തെ പ്രസിഡന്റ്‌ ജോണ്‍സണ്‍ ജോസഫ്‌
മരങ്ങാട്ടുപിള്ളി. മുന്‍പ്രസിഡണ്ടുമാര്‍ പി.ഐ. തോമസ്‌, പെട്ടയ്‌ക്കാട്ട്‌ (15.8.53 - 27.7.57) എം.എം. ജോസഫ്‌, ബി.എ.ബി.എ, മൂലാശ്ശേരില്‍ (25.11.57 - 31.12.63) പി.ആര്‍. അച്ചുതന്‍, ഇടപ്പാട്ടുപടവില്‍ (1.1.64 - 8.8.64) ജോര്‍ജ്‌ തോമസ്‌, കുട്ടന്‍തറപ്പേല്‍ (8.8.64 - 20.8.79) എബ്രാഹിം മാത്യു, തറപ്പില്‍ (29.9.80 - 1985) എം.എസ്‌. രവീന്ദ്രന്‍ നായര്‍, മണിമല (1987-1995) എം.എം. തോമസ്‌, (1995-2000), മേരി (2000-2005)

MARANGATTUPILLY / ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍


ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

മരങ്ങാട്ടുപിള്ളി സെന്റ്‌ ഫ്രാന്‍സീസ്‌ അസ്സീസി പളളി 1828 ല്‍ സ്ഥാപിച്ചു, കുറിച്ചിത്താനം ശ്രീകൃഷ്‌ണക്ഷേത്രം, കരിപ്പടവത്തുകാവ്‌, പാറയി
ല്‍ ശ്രീധര്‍മശാസ്‌താക്ഷേത്രം, പാലക്കാട്ടുമല നരസിംഹക്ഷേത്രം, ശിവക്ഷേത്രം, മണ്ണയ്‌ക്കനാട്‌ ഗണപതിക്ഷേത്രം, കാവില്‍ ഭഗവതി ക്ഷേത്രം, കുര്യനാട്‌ ചെറുവള്ളിക്കാവ്‌, കുറിച്ചിത്താനം സെന്റ്‌ തോമസ്‌ ചര്‍ച്ചും ചേറാടിക്കാവ്‌ ക്ഷേത്രം, വെള്ളാക്കാവ്‌ ക്ഷേത്രം, മൂത്തേടത്ത്‌ ഭഗവതി ക്ഷേത്രം, ആണ്ടൂര്‍ ശിവക്ഷേത്രം, മണ്ണയ്‌ക്കനാട്‌ ഹോളിക്രോസ്‌ പള്ളി, പൈയ്‌ക്കാട്‌ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളി, മൗണ്ട്‌കാര്‍മ്മല്‍ പള്ളി, പാലയ്‌ക്കാട്ടുമല, നിത്യസഹായമാതാപള്ളി പാലയ്‌ക്കാട്ടുമല, കുര്യനാട്‌ സെന്റ്‌ ആന്‍സ്‌ ആശ്രമ ദേവാലയം എന്നിവയാണ്‌ പ്രധാന ആരാധനാലയങ്ങള്‍.

MARANGATTUPILLY / HISTORY / ചരിത്രം


വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ചരിത്രപ്രാധാന്യമുള്ളത്‌/ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍
1. ലേബര്‍ ഇന്‍ഡ്യാ പബ്ലിക്കഷേന്‍സ്‌ മരങ്ങാട്ടുപിള്ളി 2. ശ്രീധരി ഫാര്‍മസ്യൂട്ടിക്കല്‍സ്‌, കുറിച്ചിത്താനം 3. നീരാക്ക ല്‍ ഗ്ലൗസ്‌ മരങ്ങാട്ടുപിള്ളി 4. ലേബര്‍ ഇന്‌ഡ്യാ ഗുരുകുലം പബ്ലിക്ക്‌ സ്‌കൂള്‍ മരങ്ങാട്ടുപ്പിള്ളി 5.മുന്‍ രാഷ്‌ട്രപതി ശ്രീ. കെ. ആര്‍. നാരായണന്റെ മാതൃവിദ്യാലയമായ കെ. ആര്‍. നാരായണന്‍ ഗവ. എല്‍.പി. സ്‌കൂള്‍ കുറിച്ചിത്താനം.


Back to TOP